19 December Friday

വ്യാജ ആധാരം ഹാജരാക്കി 70 ലക്ഷത്തിന്റെ തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

കാഞ്ഞങ്ങാട്>കെഎസ്എഫ്ഇ മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍. ശാഖാ മാനേജര്‍ കെ ദിവ്യയുടെ പരാതിയില്‍ ചിത്താരി വി പി റോഡില്‍ കെ വി ഹൗസില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഇസ്മയിലിനെയാണ് ഹൊസ്ദുര്‍ഗ് കോടതി ബുധനാഴ്ച റിമാന്‍ഡ് ചെയ്തത്.

ഇസ്മയിലും സ്ത്രീകളടങ്ങിയ എട്ട് അംഗ സംഘവും 2019 ഒക്ടോബര്‍ 30ന് മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍നിന്നായി 70 ലക്ഷത്തോളം രൂപ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖകളാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. മെയ് 18നാണ്‌ കേസ് രജിസ്റ്റര്‍ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top