26 April Friday

എക്‌സൈസിന്‌ 
10 ബൊലേറോ വാഹനംകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


തിരുവനന്തപുരം
എക്‌സൈസ്‌ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനം ശക്തമാക്കാൻ 10 വാഹനം കൂടി. പുതുതായി എത്തിയ 10 ബൊലേറോ നിയോ വാഹനം എക്‌സൈസ്‌ കമീഷണറേറ്റിൽ മന്ത്രി എം വി ഗോവിന്ദൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കള്ളിന്റെ ഉൽപ്പാദന വിതരണ മേഖലകളിലെ സുതാര്യത ഉറപ്പുവരുത്താനും 50 ലക്ഷം രൂപ ചെലവിട്ട്‌ ട്രാക്ക്‌ ആൻഡ്‌ ട്രേസ്‌ സംവിധാനം ഈ വർഷം നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ഫീൽഡ്‌ ഓഫീസുകളിലെ എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനം നിരീക്ഷിക്കാൻ എല്ലാ വാഹനങ്ങളിലും ഈ വർഷം ജിപിഎസ്‌ സംവിധാനം സ്ഥാപിക്കും. ചെക്ക്‌പോസ്‌റ്റുകൾ സുതാര്യമാക്കാൻ നിലവിലെ 14 ചെക്ക്‌പോസ്‌റ്റിനു പുറമെ എട്ട്‌ പ്രധാന ചെക്ക്‌ പോസ്‌റ്റിൽക്കൂടി സിസിടിവി സ്ഥാപിച്ചു. എക്സൈസ് വകുപ്പിനെ ആയുധവൽക്കരിക്കുന്നതിന്റെ ഭാഗമായി 60 പിസ്റ്റൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ വാങ്ങി. പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാൻ മൂന്ന്‌ ആധുനിക ചോദ്യം ചെയ്യൽ മുറികൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

ഫ്ലാഗ്‌ ഓഫ്‌ ചടങ്ങിൽ എക്‌സൈസ്‌ കമീഷണർ എസ്‌ അനന്തകൃഷ്‌ണൻ, ഡി രാജീവ്‌, ഇ എൻ സുരേഷ്‌, എം മുഹമ്മദ്‌ ഷാഫി, എ എസ്‌ രഞ്‌ജിത്‌, എ ആർ സുൽഫിക്കർ, ആർ ഗോപകുമാർ എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top