കോഴിക്കോട് > എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റും വടകര മുൻ എംഎൽഎയുമായ അഡ്വ. എം കെ പ്രേംനാഥ് (74) അന്തരിച്ചു. ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര സ്വദേശിയാണ്. ജനതാദൾ ജില്ലാ പ്രസിഡന്റ്, മത്സ്യതൊഴിലാളി യൂണിയൻ (എച്ച്‌എംഎസ്) ജില്ലാ പ്രസിഡന്റ്, വടകര കോ–- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
എൽഎൽബിക്ക് പുറമെ ചരിത്രത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം നേടിയ പ്രേംനാഥ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. അടിയന്തരവാസ്ഥയിൽ കൊടിയ മർദ്ദനത്തിന് ഇരയായി. ജയിൽ വാസവും അനുഭവിച്ചു. 2006ൽ വടകര നിയമസഭാ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചു. 2011ൽ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു.
ഭാര്യ: പരേതയായ ടി സി പ്രഭ. മകൾ: ഡോ. പ്രിയ പ്രേംനാഥ്. മരുമകൻ: കിരൺകൃഷ്‌ണ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..