18 September Thursday

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊച്ചി > കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്‌ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്‌മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്.

വില്ലിംഗ്‌ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ട കപ്പലില്‍ 257 വിദേശ വിനോദസഞ്ചാരികളും 372 ജീവനക്കാരുമാണുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്‌ച രാത്രി 10ന് കൊച്ചിയില്‍ നിന്ന് കപ്പല്‍ തായ്‌ലന്‍ഡിലേക്ക് യാത്രയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top