13 July Sunday

ഷാപ്പിൽ യുവതിയോട് അപമര്യാദ: 
ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
ഏറ്റുമാനൂർ > ഷാപ്പിലെ ബില്ലിങ്‌ സെക്ഷനിൽ  ജോലി ചെയ്യുന്ന യുവതിയോട്  അപമര്യാദയായി പെരുമാറിയ കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. അതിരമ്പുഴ, ഒണംതുരുത്ത് കവല ഭാഗത്ത്  മേടയിൽ അലക്‌സ് പാസ്‌കൽ (22) ആണ് അറസ്റ്റിലായത്‌. ഇതേ കേസിൽ പ്രതിയായ ഇയാളുടെ സുഹൃത്ത്‌  അനന്തു സുരേന്ദ്രനെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
 
ഒളിവിൽ പോയ മുഖ്യ പ്രതി അലക്‌സ് പാസ്‌കലിനെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ  അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ്  ഇയാൾ  പിടിയിലാകുന്നത്. ഇയാൾക്ക് തൃശ്ശൂർ ചേർപ്പ്, ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ് ഐ പ്രശോഭ്  കെ കെ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top