26 April Friday

‘മെഷിനറി എക്‌സ്‌പോ - 2022'; വ്യവസായ യന്ത്ര പ്രദർശന മേളയ്‌ക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി> സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേളയ്ക്ക് കലൂർ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. മേള വ്യവസായ മന്ത്രി പി രാജീവ്‌ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. എക്സ്പോ ഡയറക്ടറി  ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്‌തു. ടി ജെ വിനോദ് എംഎൽഎ വിശിഷ്ടാതിഥിയായി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, ജില്ലാ കലക്ടർ ജാഫർ മാലിക്, കൗൺസിലർ ദീപ്തി മേരി വർഗീസ്, എംഎസ്എംഇ ജോയിന്റ്‌  ഡയറക്ടർ ജി എസ് പ്രകാശ്, ഫിക്കി കോ–-ചെയർമാൻ ദീപക് അസ്വാനി, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്‌ എം ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. കെ സുധീർ സ്വാഗതവും ബിജു പി എബ്രഹാം  നന്ദിയും പറഞ്ഞു.

വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകർക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക ഭക്ഷ്യസംസ്‌കരണം, ജനറൽ എൻജിനീയറിങ്‌, ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണ്‌ പ്രദർശിപ്പിക്കുന്നത്. 140 സ്റ്റാളുകളാണു ഒരുക്കിയിട്ടുള്ളത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തുന്ന മേളയിൽ എക്‌സിബിറ്റേഴ്‌സായി പങ്കെടുക്കുന്നവർക്ക്‌ 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ട് ഡോസ്  വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂ. സന്ദർശിക്കുന്നതിന് ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രദർശനം 27 വരെ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top