17 April Wednesday

സർക്കാർ പ്രസുകളുടെ നവീകരണം : 135 കോടിയുടെ പദ്ധതി 
ഉടൻ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

കാക്കനാടുള്ള ഗവ പ്രസിലെ സിടിപി മെഷീൻ ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനം കാണുന്നു. മന്ത്രി പി രാജീവ്, ഉമാ തോമസ് എംഎൽഎ എന്നിവർ സമീപം


കൊച്ചി
സംസ്ഥാനത്തെ ഗവ. പ്രസുകളുടെ നവീകരണത്തിന്‌ 135 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദഗ്‌ധസമിതി പഠനറിപ്പോർട്ടിനെ തുടർന്ന്‌ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട്‌ കിഫ്‌ബിയുടെ പരിഗണനയിലാണെന്നും ഉടൻ അംഗീകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട്‌ എറണാകുളം ഗവ. പ്രസിൽ നവീകരണത്തിന്റെ ഭാഗമായി കംപ്യൂട്ടർ ടു പ്ലേറ്റ്‌ (സിടിപി) സംവിധാനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

11 ഗവ. പ്രസ്സിലും ആധുനിക അച്ചടിസംവിധാനം ഒരുക്കാനുള്ള പദ്ധതിക്ക്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ തുടക്കമിട്ടത്‌. അച്ചടിമേഖലയിലെ അടിസ്ഥാനവികസനത്തോടൊപ്പം മാനുഷിക വിഭവശേഷിയും സാങ്കേതികവിദ്യയിൽ സജ്ജമാകണം. അതിന്‌ പുതിയ അച്ചടി സാങ്കേതികവിദ്യകളില്‍ തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കണം. ഗസറ്റുകളും അസാധാരണ ഗസറ്റുകളും ഓണ്‍ലൈനായതോടെ ഗവ. പ്രസുകളിലെ ജോലികള്‍ കുറയുന്ന സ്ഥിതിയാണ്. ഇത്‌ പരിഹരിക്കാന്‍ സർക്കാർ പ്രസുകൾ മറ്റു കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top