28 March Thursday

തൃക്കാക്കരയിൽ കോൺഗ്രസ്‌ വിട്ടത്‌ പി ടി യുടെ വലംകൈ

പ്രത്യേക ലേഖകൻUpdated: Thursday May 19, 2022

എം ബി മുരളീധരനെ എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി ഷാളണിയിച്ച്‌ സ്വീകരിക്കുന്നു, എം സ്വരാജ്‌ സമീപം

കൊച്ചി> തൃക്കാക്കരയിലെ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിലെ ഏകാധിപത്യത്തിലും കുടുംബവാഴ്‌ചയിലും പ്രതിഷേധിച്ച്‌ പാർടി വിട്ട എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ അന്തരിച്ച പി ടി തോമസിന്റെ വലംകൈ. പി ടി തോമസ്‌ പാലാരിവട്ടത്ത്‌ കുടുംബസമേതം താമസിക്കാനെത്തിയ കാലംമുതൽ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി കൂടെ പ്രവർത്തിച്ച മുരളീധരൻ പി ടി ഇടുക്കി എംപി ആയിരിക്കുമ്പോഴും തൃക്കാക്കര എംഎൽഎ ആയിരിക്കെയും അടുത്ത അനുയായിയായി പ്രവർത്തിച്ചു. 

തൃക്കാക്കരയിൽ  ബന്നി ബഹ്‌നാൻ മൽസരിച്ചപ്പോഴും പി ടി രണ്ടു തവണ മൽസരിച്ചപ്പോഴും പാലാരിവട്ടം, വെണ്ണല മേഖലയിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മുരളീധരനായിരുന്നു. തൃക്കാക്കര മണഡലത്തിലെ പാർടി നേതാക്കളുമായി ആലോചിക്കാതെ ഉമയെ സ്ഥാനാർഥിയായി ഏകപക്ഷീയമായി കെ സുധാകരനും വി ഡി സതീശനും പ്രഖ്യാപിച്ചയുടൻ പരസ്യമായി പ്രതിഷേധിച്ച  മുരളീധരൻ പി ടി എന്നും കുടുംബവാഴ്‌ചയ്‌ക്ക്‌ എതിരായിരുന്നു എന്നും പറഞ്ഞിരുന്നു.

പി ടി യുടെ കുടുംബത്തെ സഹായിക്കേണ്ടത്‌ സ്ഥാനാർഥിത്വം നൽകിയല്ല എന്നും അദ്ദേഹം അന്നു പരസ്യമായി പ്രതികരിച്ചതാണ്‌. 40 നേതാക്കളോടു സംസാരിച്ചെന്നു പറയുന്ന സതീശൻ അത്‌ ആരോടൊക്കെയെന്ന്‌ വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടതാണ്‌. മണ്ഡലം ഭാരവാഹികളായ 20 പേരോടുപോലം സതീശൻ ചർച്ച ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top