19 April Friday

38 ദിവസം, 17 കിലോമീറ്റർ... വാഗമൺ - ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ഈരാറ്റുപേട്ട > വിനോദസഞ്ചാരികളുടെ കാലങ്ങളായുള്ള പരാതിക്ക്‌ പരിഹാരമായി. ഗതാഗതം ദുഷ്‌കരമായിരുന്ന വാഗമൺ - ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂത്തിയായി. 38 ദിവസം  കൊണ്ടാണ് 17കി മീ ബിറ്റുമിനസ് മെക്കാഡവും 23 കി മീ ബിറ്റുമിനസ് കോൺക്രീറ്റിംഗും പൂർത്തീകരിച്ചത്. പ്രവൃത്തിയുടെ ഭാഗമായ സർഫേസ്‌ ഡ്രെയിനിന്റെ പ്രവൃത്തികൾ പുരോഗമിച്ചു വരികയാണ്‌.

സൈഡ് കോൺക്രീറ്റിങ്‌, ഓടകൾ ക്ലിയർ ചെയ്യൽ, കലുങ്കുകൾ അറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കൽ, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കൽ എന്നീ അനുബന്ധജോലികൾ തീർത്ത് ഏപ്രിലിൽ  റോഡ് പൂർണമായും ഗതാഗത സജ്ജമാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top