29 March Friday

ഈരാറ്റുപേട്ടയിൽ ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ഈരാറ്റുപേട്ട > നാടിനെ ഭിന്നിപ്പിക്കുന്ന വർഗീയതക്ക് എതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു . വൈകിട്ട് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച ബഹുജന റാലി ടൗൺചുറ്റി ചേന്നാട് കവലയിൽ അവസാനിച്ചു. പൊതുയോഗം മുൻ കേന്ദ്ര കമ്മിറ്റി അംഗം നിതിൻ കാണിച്ചേരി ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, പി ആർ ഫൈസൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ്‌ കെ ആർ അമീർഖാൻ, ട്രഷറർ അഡ്വ. അക്ഷയ് ഹരി, പ്രഭാത് രാജു, സാം അലക്‌സ്, പി എ ഷെമീർ, ജെറി വർഗീസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top