24 April Wednesday

എന്റെ കേരളം 2023: ഇനി ആഘോഷങ്ങളുടെ ഏഴുരാവുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

കൊച്ചി> ചടുല സംഗീതത്തിന്റെ മാസ്മരിക താളങ്ങളില്‍ ചുവടുവയ്ക്കാന്‍ കൊച്ചി ഒരുങ്ങി. ഇനിയുള്ള ഏഴുനാളുകള്‍ ആവേശം വാനോളം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.

എട്ടുവരെ നടക്കുന്ന മേളയില്‍ ഏഴിനൊഴികെ എല്ലാദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികള്‍ നടക്കും. ശനി വൈകിട്ട് സ്റ്റീഫന്‍ ദേവസിയുടെ ലൈവ് ബാന്‍ഡ് ഷോ വേദിയില്‍ അരങ്ങേറും. രണ്ടിന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, മൂന്നിന് പിന്നണിഗായകരായ ദുര്‍ഗ വിശ്വനാഥ്,- വിപിന്‍ സേവ്യര്‍ എന്നിവരുടെ ഗാനമേള, നാലിന് താമരശേരി ചുരം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി, അഞ്ചിന് അലോഷിയുടെ പാട്ടുകള്‍, ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാഷോ തുടങ്ങിയ പരിപാടികള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top