19 April Friday

നിയമസഭയ്ക്ക്‌ മുന്നിലെ ഇഎംഎസ്‌ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

തിരുവനന്തപുരം > നിയമസഭയ്ക്ക്‌ മുന്നിലെ ഇഎംഎസ്‌ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണ‌ൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, വി ശിവൻകുട്ടി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

സാമൂഹ്യവും രാഷ്ട്രീയവുമായ പ്രബുദ്ധ കേരളമെന്ന ആശയത്തിന് അടിത്തറയിട്ട ധിഷണാശാലിയായിരുന്നു ഇഎംഎസ്‌ എന്ന്‌ കോടിയേരി അനുസ്‌മരിച്ചു.. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ്. സാധാരണ ജനതയെ ആധുനിക വിദ്യാഭ്യാസത്തിലും ജനാധിപത്യബോധത്തിലും ഊന്നി അവകാശപ്പോരാട്ടങ്ങളിലേക്ക് നയിച്ച കമ്യൂണിസ്റ്റായിരുന്നു ഇഎംഎസ്‌ എന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top