06 December Wednesday

മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന; പ്രൈവറ്റ്‌ സെക്രട്ടറിയുടെ പേരിൽ വ്യാജ ഇ–മെയിൽ

സുജിത്‌ ബേബിUpdated: Monday Oct 2, 2023

തിരുവനന്തപുരം
ആയുഷ്‌മിഷനിലെ താൽക്കാലിക ഡോക്ടർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താൻ പ്രൈവറ്റ്‌ സെക്രട്ടറിയുടെ പേരിലും വ്യാജ ഇ–-മെയിൽ വിലാസമുണ്ടാക്കി. നേരത്തെ ദേശീയാരോഗ്യ ദൗത്യത്തിന്റെ ലോഗോ ദുരുപയോഗപ്പെടുത്തി നാഷണൽ ആയുഷ്‌ മിഷന്റെ വ്യാജ ഇ–-മെയിൽ വിലാസം നിർമിച്ചത്‌ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ പേരുപയോഗിച്ച്‌ sajeevanps@gmail.com എന്ന വ്യാജ ഇ–-മെയിലുണ്ടാക്കിയത്‌.  മന്ത്രിയുടെ ഓഫീസിനെ അഴിമതി ആരോപണത്തിലേക്ക്‌ വലിച്ചിടാൻ വൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ്‌ പുതിയ കണ്ടെത്തൽ.


 ഇ–-മെയിൽ വഴിയാണ്‌ അപേക്ഷകയ്ക്ക്‌ ‘നിയമന ഉത്തരവ്‌’ കൈമാറിയത്‌. നിയമന ഉത്തരവ്‌ വന്നത്‌ വ്യാജ ഇ–-മെയിൽ വഴിയാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. പ്രൈവറ്റ്‌ സെക്രട്ടറിയുടെ പേരിലുണ്ടാക്കിയ ഇ–-മെയിൽ വഴി ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടോയെന്നും പ്രതികൾ പ്രൈവറ്റ്‌ സെക്രട്ടറിയുടെ പേര്‌  ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നതും പൊലീസ്‌ പരിശോധിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top