18 September Thursday

കരുണത്തിലെ താരം ഏലിയാമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ഭീമനടി (കാസർകോട്‌)> സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ജയരാജിന്റെ ‘കരുണം’ സിനിമയിലെ പ്രധാന കഥാപാത്രമായ ചാച്ചാമ്മ ചേട്ടത്തിയെ അവതരിപ്പിച്ച്‌  താരമായ  കുന്നുംകൈ വാഴപ്പള്ളിയിലെ തടത്തിൽ ഏലിയാമ്മ (99) അന്തരിച്ചു. സംസ്കാരം ഞായർ പകൽ 2.30ന് കുന്നുംകൈ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

76ാം വയസിൽ ആദ്യമായി സിനിമയിൽ അഭിനയിച്ച ഏലിയാമ്മ  പ്രവാസികളായ മക്കളുടെ ലോകത്തുനിന്ന്‌  തിരസ്‌കരിക്കപ്പെട്ട വൃദ്ധയായ അമ്മയായി  കരുണത്തിൽ നിറഞ്ഞുനിന്നു. പിഞ്ചുകുട്ടികളുടെ നിഷ്‌കളങ്കതയും വാർധക്യത്തിന്റെ അനാഥത്വവും നിറഞ്ഞുതുളുമ്പിയ സ്വാഭാവിക അഭിനയത്തിലൂടെ ഏലിയാമ്മയും  പ്രേക്ഷക ശ്രദ്ധനേടി. കരുണത്തിന്റെ തിരക്കഥയ്‌ക്കാണ്‌ 2000ൽ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

2001ൽ ഗോൾഡൻ പീകോക്ക്  പുരസ്കാരവും കരുണംനേടി. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തടത്തിൽ മത്തായി ഔസേപ്പ്. മക്കൾ: ലീലാമ്മ, കുട്ടിയമ്മ,ജോസഫ്, സെബാസ്റ്റിൻ, ജോസ്, സണ്ണി, പരേതയായ റോസമ്മ. മരുമക്കൾ: മത്തായി, പാപ്പച്ചൻ (കോട്ടയം), മേരി, ത്രേസ്യമ്മ, സലീന, പരേതനായ രാജൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top