25 April Thursday

കോയമ്പത്തൂരിന്‌ സമീപം മംഗളൂരു–ചെന്നൈ എക്‌സ്‌പ്രസ്‌ ട്രെയിൻതട്ടി മൂന്ന്‌ കാട്ടാനകൾ ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

പാലക്കാട് > കോയമ്പത്തൂരിന് സമീപം നവക്കരയിൽ കാട്ടാനകൾ ട്രെയിൻ തട്ടി ചരിഞ്ഞു. വെള്ളി രാത്രി 8.45ന്‌ മരപ്പാലത്തിന് സമീപമാണ് രണ്ട് കുട്ടിയാനയും ഒരു പിടിയാനയും ചരിഞ്ഞത്. പാലക്കാട് വഴി കടന്നുപോയ മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ്‌ ട്രെയിനാണ് ആനകളെ ഇടിച്ചത്. രാത്രിയായതിനാൽ ആനകൾ റെയിൽപ്പാതയിൽ നിൽക്കുന്നത് കാണാനായില്ല.

ട്രെയിൻ പാളം തെറ്റാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. അപകടത്തെ തുടർന്ന് ട്രെയിൻ പിറകോട്ടെടുത്ത് നിർത്തിയിട്ടു. രാത്രി വൈകി ആനകളുടെ ജഡം റെയിൽപ്പാതയിൽനിന്ന് മാറ്റിയാണ് യാത്ര തുടർന്നത്. വാളയാറിൽനിന്ന് പത്തുകിലോമീറ്റർ അകലെയാണ് അപകടം. കഞ്ചിക്കോട് മേഖലയിൽ കറങ്ങുന്ന ആനകളാണോ എന്നറിയാൻ വാളയാർ റേഞ്ചിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക്  തിരിച്ചു. തമിഴ്നാട് വനം ഉദ്യോഗസ്ഥരും ആർപിഎഫും സ്ഥലത്തെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top