25 April Thursday

ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

പെരുമ്പാവൂര്‍> ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു.  പെരുമ്പാവൂരിലാണ് സംഭവം. ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ജിത്തുവിന് പരിക്കേറ്റു.ഇടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കോളക്കാടന്‍ ഗണപതി ആനയാണ് ഇടഞ്ഞത്. രാവിലെ 11 മണിയോടെയാണ് സംഭവം.പ്രത്യേക സംഘമെത്തി ആനയെ കാലില്‍ വടം കുരുക്കി തളച്ചു. ആന ഇടഞ്ഞത് ഏറെ നേരം പരിഭ്രാന്തി പരത്തി.

 ജിത്തുവിന്റെ കാലിനാണ് പരിക്കേറ്റത്. പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top