29 March Friday

ചിമ്മിനി കാട്ടില്‍ 3 ദിവസം പ്രായമുള്ള ആനക്കുട്ടി കുഴിയിൽ വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
തൃശൂര്‍> ചിമ്മിനി കാട്ടില്‍ മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ  അവശനിലയില്‍ കുഴിയിൽ കണ്ടെത്തി. പാലപ്പിള്ളി റേഞ്ച് - വെള്ളിക്കുളങ്ങര റൂട്ടിലെ കുണ്ടായിയിൽ ബുധനാഴ്ച രാവിലെയാണ് വനപാലകര്‍ കാട്ടിനുള്ളില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.
 
വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച്‌ വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകര്‍ അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top