17 September Wednesday

ഗുരുവായൂരില്‍ വിവാഹ ഷൂട്ടിംഗിനിടെ ആന ഇടഞ്ഞു; പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

തൃശൂര്‍> ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു.ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു. വലത്തോട്ട് തിരിഞ്ഞ ആന രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് ആന ഇടഞ്ഞത്. ശീവേലിക്ക് എത്തിച്ച ദേവസ്വം ബോര്‍ഡിന്റെ തന്നെ ആനയായ ദാമോദര്‍ദാസാണ് പെട്ടെന്ന് അക്രമാസക്തമായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top