19 April Friday

ഇലക്‌ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ വൈദ്യുതി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022

ഷോക്കേറ്റ് ഇലക്ടിക് പോസ്റ്റിൽ കുടുങ്ങിയ പ്രിയ രാജനെ സഹപ്രവർത്തകർ രക്ഷപ്പെടുത്തുന്നു

തിരൂരങ്ങാടി> അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിക് പോസ്റ്റ് കയറിയ വർക്കർക്ക്   ഷോക്കേറ്റു. തിരൂരങ്ങാടി ഡിവിഷന് കീഴിലെ വേങ്ങര സെക്ഷൻ ഓഫീസിലെ ഇലക്ട്രിക് വർക്കറായ ഒലിംപ്രംകടവ് സ്വദേശി കെ പി പ്രിയ രാജൻ (37) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച  ഉച്ചയ്ക്ക് 12 ന്  കൂരിയാട് വച്ചാണ് അപകടം.

താനൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീമും വേങ്ങര പോലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരിയാട് മാർക്കറ്റിന്  അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം.

ഫീഡർ ഓഫ് ചെയ്താണ് ജീവനക്കാർ പോസ്റ്റിൽ കയറിയതെന്നും വൈദ്യുതി പ്രവാഹം എങ്ങനെ ഉണ്ടായി എന്ന് ഔദ്യോഗിക തലത്തിൽ അന്വേഷണം നടത്തുമെന്നും കോട്ടക്കൽ വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം രതി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top