26 April Friday

ഡ്രൈവിങ്‌ ടെസ്‌‌റ്റിന്‌ ഇലക്‌‌ട്രിക്‌ വാഹനങ്ങളും

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

തിരുവനന്തപുരം> ഡ്രൈവിങ്‌ ടെസ്‌റ്റുകൾക്ക്‌ ഇനിമുതൽ ഓട്ടോമാറ്റിക്‌ വാഹനങ്ങളും ഇലക്‌ട്രിക്‌ വാഹനങ്ങളും ഉപയോഗിക്കാം. ട്രാൻസ്‌പോർട്ട്‌ കമ്മീഷണറാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവ്‌പുറപ്പെടുവിച്ചത്‌. ഓട്ടോമാറ്റിക്‌ വാഹനങ്ങൾ ഉപയോഗിച്ചാണ്‌ ലൈസൻസ്‌ എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനമെടുക്കുന്നതിന്‌ തടസ്സമുണ്ടാകില്ല.

കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ്‌ മോട്ടോർ വെഹിക്കൽ വിഭാഗം ലൈസൻസിനാണ്‌ പുതിയ വ്യവസ്ഥ ബാധകം. ഗിയർ ഇല്ലാത്ത ടുവീലർ ഡ്രൈവിങ്‌ ലൈസൻസ്‌ എടുക്കാൻ രജിസ്‌ട്രേഷനുള്ള ഇലക്‌ട്രിക്‌ വാഹനവും അനുവദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top