26 April Friday

എലത്തൂർ ട്രെയിൻ തീവയ്പ്‌ ; എൻഐഎ ചോദ്യംചെയ്‌ത 
യുവാവിന്റെ ബാപ്പ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


കൊച്ചി
എലത്തൂർ ട്രെയിൻ തീവയ്പ്‌ കേസിൽ എൻഐഎ ചോദ്യംചെയ്ത യുവാവിന്റെ ബാപ്പ കൊച്ചിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ. മുഹമ്മദ്‌ മോനിസിന്റെ ബാപ്പ സൗത്ത്​ ഡൽഹി ഷഹീൻ ബാഗിൽ​ അബുൽ ഫസൽ എൻക്ലേവ്​ ജാമിയ നഗർ​ ഡി 15 എയിൽ മുഹമ്മദ് ഷഫീഖിനെയാണ്‌ (46) മരിച്ചനിലയിൽ കണ്ടെത്തിയത്‌.​ കടവന്ത്ര കെ പി വള്ളോൻ റോഡിലെ ഹോട്ടലിലെ ശുചിമുറിയുടെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

അസ്വാഭാവിക മരണത്തിന്​ എറണാകുളം സൗത്ത്​ പൊലീസ്​ കേസെടുത്തു. എലത്തൂർ ട്രെയിൻ തീവയ്പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയുടെ സുഹൃത്തും സഹപാഠിയുമാണ്‌ മുഹമ്മദ്‌ മോനിസ്‌. ചൊവ്വാഴ്‌ച മുഹമ്മദ്‌ മോനിസും ബാപ്പയും കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തു​.  ഗിരിനഗറിലെ ഓഫീസിലാണ്‌​ മോനിസിനെ എൻ​ഐഎ ചോദ്യംചെയ്തത്‌. വെള്ളി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ  രാവിലെ ആറിന്‌ ബാപ്പയെ കാണുന്നില്ലെന്ന്​ മോനിസ് ഹോട്ടലുകാരെ അറിയിച്ചു. പരിശോധനയിൽ ശുചിമുറി അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തി. വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ പൈപ്പിൽ തൂങ്ങിയനിലയിലായിരുന്നു മുഹമ്മദ്‌ ഷഫീഖ്‌. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷാറൂഖ് സെയ്ഫിയും മോനിസും ​തമ്മിൽ സമൂഹമാധ്യമങ്ങൾവഴി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണ്‌ വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top