20 April Saturday

എംപിമാരുടെ സസ്‌പെന്‍ഷനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുക: ആനത്തലവട്ടം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

തിരുവനന്തപുരം> രാജ്യസഭയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി അടക്കം 12 പേരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ആഹ്വാനം ചെയ്‌തു.  കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിനാണ്‌ 12 അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

ജനവികാരം പ്രകടിപ്പിക്കാൻ പാർലമെന്റിൽപോലും അവസരമില്ല എന്നുവന്നാൽ ജനാധിപത്യത്തിന്‌ അർഥമില്ലാതാകും. വിമതശബ്ദങ്ങൾക്ക്‌ വിലക്കേർപ്പെടുത്തുന്നത്‌ ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്‌. ജനശബ്ദത്തെ ഭയപ്പെടുന്ന സർക്കാരാണിതെന്ന്‌ കൂടുതൽ വ്യക്തമാകുകയാണ്‌. അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിക്കെതിരെ എല്ലാ തൊഴിലാളികളും പ്രതിഷേധം ഉയർത്തണമെന്നും ആനത്തലവട്ടം ആനന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top