01 December Friday

കോഴിക്കോട് നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; കണ്ടെയ്ൻമെന്റ് സോണിൽ ഓൺലൈൻ പഠനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കോഴിക്കോട്> കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. അതേ സമയം കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിന് നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ എ ഗീത നിർദ്ദേശം നൽകി.

മാസ്കും സാനിറ്റൈസറും ഉൾപ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക.  നിപാ രോഗബാധ പടരാതിരിക്കാൻ മുൻകരുതൽ എന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഓൺലൈൻ ആക്കി ജില്ലാ കലക്ടർ  ഉത്തരവിറക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top