26 April Friday

കോവിഡ് കാലത്തെ വിദ്യാഭ്യാസം: ഉന്നതതല യോഗം വ്യാഴാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

തിരുവനന്തപുരം > കോവിഡ് കാലത്തെ അധ്യായനം സംബന്ധിച്ച്‌ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം വ്യാഴാഴ്‌ച ചേരും. രാവിലെ 11നാണ്‌ യോഗം. ഒന്നു മുതൽ ഒമ്പത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്‌കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

ഓൺലൈൻ യോഗത്തിൽ ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top