25 April Thursday

ദേവസ്വം ബോർഡ് വിലക്കി; ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട്‌ നടത്തില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

കൊടുങ്ങല്ലൂർ > എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ കാൽ കഴുകിച്ചൂട്ടെന്ന അനാചാരം നടക്കില്ല. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ തിരുവഞ്ചിക്കുളം ദേവസ്വം അസി. കമീഷണർ സുനിൽ കർത്തക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന അനാചാരം നിർത്തലാക്കിയത്.

കൊച്ചിൻ ദേവസ്വം  ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തിലെ ചാർത്തിലാണ് കാൽ കഴുകിച്ചുട്ട് നടത്തണമെന്ന് പറഞ്ഞത്. സംഘ പരിവാർ നേതൃത്വം നൽകുന്ന ക്ഷേത്രോപദേശക സമിതി ഈ അനാചാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ എതിർപ്പുയർന്നു. കാലം തള്ളിയ ആചാരം നടപ്പാക്കരുതെന്ന് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും സമുദായ സംഘടനകളും ആവശ്യപ്പെട്ടു. തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ കാൽ കഴുകിച്ചൂട്ട് എന്ന ആചാരം നിർത്തലാക്കിയത്.

ശിവ കൃഷ്ണപുരം ക്ഷേത്രത്തിന്റെ ചുമതലയുള്ള കണ്ണനാംകുളം ദേവസ്വം ഓഫീസർ രാജേഷാണ് കാൽ കഴുകിച്ചൂട്ട് നടത്താൻ പാടില്ലെന്ന് അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top