23 April Tuesday

കുതിപ്പ്‌ തുടരാൻ എടത്തല

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

ജില്ലയിലെ ആദ്യ മാതൃകാ ഡിജിറ്റൽ വില്ലേജ്‌ ലൈബ്രറി, നാലു കോടി ചെലവിൽ മൂന്ന്‌ ഹൈസ്‌കൂൾ കെട്ടിടങ്ങൾ, സാംസ്‌കാരിക നിലയങ്ങൾ... വികസനത്തിന്റെ നാൾവഴികളിൽ പുത്തൻ അനുഭവങ്ങൾ പകർന്നാണ്‌ എൽഡിഎഫ്‌ വീണ്ടും ജനവിധി തേടുന്നത്‌. യുഡിഎഫ്‌ കുത്തക അവസാനിപ്പിച്ച് വിജയം നേടിയ‌ അസ്‌ലഫ്‌ പാറേക്കാടന്റെ നേതൃത്വത്തിൽ 22 കോടി രൂപയുടെ പദ്ധതികളാണ്‌ എടത്തല ഡിവിഷനിൽ നടപ്പാക്കിയത്‌. എടത്തല, ചൂർണിക്കര, കിഴക്കമ്പലം, പഴങ്ങനാട്‌ പഞ്ചായത്തുകളിലെ 40 വാർഡുകളുണ്ട്‌.

പെരുമ്പാവൂർ കോടതിയിൽ അഭിഭാഷകയായ റൈജ അമീറാണ്‌ എൽഡിഎഫ്‌ വിജയം ആവർത്തിക്കാൻ രംഗത്തുള്ളത്‌. ഇന്ത്യൻ ലോയേഴ്‌സ്‌ അസോസിയേഷൻ അംഗമാണ്‌. ബിഎ, എൽഎൽബി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌. ഭർത്താവ്‌: അമീർ. മക്കൾ: ആനം സേറ, അയ്റ അമാൽ.

ജില്ലാ പഞ്ചായത്ത്‌ മുൻ അംഗം അഡ്വ. സാജിത സിദ്ദിഖാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയും കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമാണ്‌. ഭർത്താവ്‌: അഡ്വ. വി  കെ സിദ്ധിഖ്‌. മക്കൾ: താഹിറ തസ്‌മിൻ, സഹിയ തസ്ലീം, അഖീല ഫർസാന, അഞ്ജല ഫർഗത്‌.

ബിജെപി ആലുവ മണ്ഡലം സമിതി അംഗം സന്ധ്യ അപ്പുവാണ്‌ എൻഡിഎ സ്ഥാനാർഥി. വിഎച്ച്‌എസ്‌ഇ വിദ്യാഭ്യാസം. ഭർത്താവ്: അപ്പു മണ്ണാച്ചേരി. മക്കൾ: അതുൽ കൃഷ്ണ, അതുല്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top