20 April Saturday

ഉദ്ഘാടനത്തിനൊരുങ്ങി എടപ്പാള്‍ മേല്‍പ്പാലം; സൗന്ദര്യവൽക്കരണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Sep 24, 2021

എടപ്പാള്‍> എടപ്പാൾ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. രണ്ടാഴ്ചക്കുള്ളില്‍  ഉദ്ഘാടനത്തിന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണപ്രവൃത്തി നടക്കുന്നത്. പാലത്തിന്റെ മിനുക്കുപണി  അവസാനഘട്ടത്തിലാണ്. പാലത്തിനിരുവശത്തെയും കൈവരികളുടെ നിര്‍മാണം പൂര്‍ത്തിയായി. പെയിന്റിങ് ജോലി പൂര്‍ത്തീകരിച്ചുവരുന്നു.

ലൈറ്റുകള്‍, മറ്റ്‌ ഇലക്ട്രിക്ക് ജോലികള്‍ ഒരാഴ്‌ചക്കകം പൂര്‍ത്തീകരിക്കും. പാലത്തിനോടുചേര്‍ന്നുള്ള ജങ്‌ഷന്റെ  സൗന്ദര്യവൽക്കരണം ആരംഭിച്ചു.  പാലത്തിനടിയില്‍ ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍ തുടങ്ങി. പാലത്തിനടിയിലും മുകളിലുമായി ടാറിങ് ജോലി അടുത്താഴ്‌ച തുടങ്ങും. കുറ്റിപ്പുറം റോഡില്‍ ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തി പുരോഗമിക്കയാണ്‌.

തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍  ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാല്‌ റോഡുകള്‍ സംഗമിക്കുന്ന ഇവിടെ  ഗതാഗതക്കുരുക്കിന് പരിഹാരമായാണ്‌  കെ ടി ജലീല്‍ എംഎല്‍എ മുന്‍കൈയെടുത്ത്‌ മേല്‍പ്പാലമെന്ന ആശയം കൊണ്ടുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top