12 July Saturday

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: നിയമസഭയില്‍ ചര്‍ച്ച തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

തിരുവനന്തപുരം>സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷത്തില്‍ നിന്ന് റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കുകയായിരുന്നു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് പ്രത്യേക ചര്‍ച്ച.


നിയമസഭയില്‍ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയം ചര്‍ച്ച  ചെയ്യുന്നത്. കഴിഞ്ഞ ദിവസം  സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്തിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top