03 July Thursday

മീനച്ചില്‍ താലൂക്കില്‍ നേരിയ ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

പാലാ>  മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

റിക്ടര്‍ സ്‌കെയില്‍ 1.9 തീവ്രത രേഖപ്പെടുത്തി.ബുധൻ പകൽ 12.02 നാണ് സംഭവം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. അക്ഷാംശം 9.66 N, രേഖാംശം 76.70 E ആണ് ഭൂചലനമുണ്ടായ പ്രദേശം

മീനച്ചിൽ, പുലിയന്നൂർ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്.  തീക്കോയി, പനയക്കപ്പാലം, ഇടമറ്റം,  ഭരണങ്ങാനം മേഖലകളിലും  മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

പാലായിൽ അരുണാപുരം, പന്ത്രണ്ടാംമൈൽ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും   അനുഭവപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top