19 April Friday

കോട്ടയം - ഇടുക്കി ജില്ലാ അതിർത്തിയിൽ നേരിയ ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

ഈരാറ്റുപേട്ട > കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.  പുലർച്ചെ 1:45 ന് ആണ് സംഭവം. കോട്ടയം ജില്ലയിൽ  തലനാട്  മേഖലകളിൽ വെള്ളിയാഴ്ച്ച രാവിലേ 1.48 ന്  ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പറയുന്നു.

ഇടുക്കിയിലെ സീസ്മോഗ്രാഫിൽ  രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.  കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലേ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top