04 December Monday

ഇ– വാഹനങ്ങളെ പരിചയപ്പെടുത്തി റെട്രോഫിറ്റഡ് വാഹനമേള

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

പെട്രോൾ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് അനര്‍ട്ട് സംഘടിപ്പിച്ച പ്രദര്‍ശനം വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്ത് സ്കൂട്ടര്‍ ഓടിച്ചപ്പോള്‍

തിരുവനന്തപുരം > ഇന്ധന വാഹനങ്ങളിൽ റെട്രോഫിറ്റിങ് നടത്തി വൈദ്യുതി വാഹനങ്ങളാക്കി മാറ്റുന്നത് പരിചയപ്പെടുത്തി അനെർട്ടിന്റെ റെട്രോഫിറ്റഡ് വാഹനമേള. അനെർട്ട് ആസ്ഥാനത്ത് നടന്ന പ്രദർശനം വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനംചെയ്തു. വിവിധ എൻജിനിയറിങ് കോളേജുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നത് കാണാനും അതിന്റെ വിവരങ്ങൾ തിരക്കാനുമായി നിരവധിപേരാണ് എക്സ്പോയിലെത്തിയത്. നിർമാണ സാമ​ഗ്രികൾ കൊണ്ടുപോകുന്ന ഇലക്ട്രിക് ട്രോളി, ലൈസൻസ് ആവശ്യമില്ലാത്ത ലോ സ്പീഡ് ടൂ വീലറായ വെപ്പർ, റെട്രോഫിറ്റഡ് ബൈക്ക് എന്നിവ ഓടിച്ചുനോക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 
 
തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിന് ഇഎംസി ഡയറക്ടർ ഡോ. ഹരികുമാർ നേതൃത്വം നൽകി. വിദ്യാർഥികളുമായി നടന്ന സംവാദ​ത്തിൽ ഉയർന്നുവന്ന ആശയങ്ങൾ ക്രോ‍ഡീകരിച്ച് പ്രാവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അനെർ‌ട്ട് അറിയിച്ചു. അനെർട്ട് സിഇഒ നരേന്ദ്രനാഥ വേലൂരി, ടെക്നിക്കൽ മാനേജർ മനോഹരൻ, കൗൺസിലർ മേരി പുഷ്പം, എആർ ഫോർ ടെക് ഡയറക്ടർ ടി പി ശിവശങ്കരി, എൻജിൻ ഡയറക്ടർ ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top