03 July Thursday

ഇ എസ് സുഭാഷ് മീഡിയ അക്കാദമി വെെസ് ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കൊച്ചി> കേരള മീഡിയ അക്കാദമി വൈസ് ചെയർമാനായി പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ ജനറൽ സെക്രട്ടറി ഇ എസ് സുഭാഷിനെ നിയമിച്ചു. ഇന്ന് ചേർന്ന മീഡിയ അക്കാദമി ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ദേശാഭിമാനി തൃശൂർ യൂണിറ്റ് ന്യൂസ് എഡിറ്ററായ ഇ എസ്  സുഭാഷ് തൃശുർ പഴയന്നൂർ സ്വദേശിയാണ്.

യോഗത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി.  സെക്രട്ടറി അനിൽ ഭാസ്കർ, ജനറൽ കൗൺസിൽ അംഗങ്ങളായ കെ അബ്ദുൾ റഷീദ്, കെ ജെ തോമസ്, വി എം ഇബ്രാഹിം, പി പി ശശീന്ദ്രൻ, ബേബി മാത്യു, സുരേഷ് വെള്ളിമംഗലം, കെ പി റജി, ഷില്ലർ സ്റ്റീഫൻ, എ ടി മൻസൂർ ,സ്മിത ഹരിദാസ്, വി ബി  പരമേശ്വരൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top