26 April Friday

കേരളത്തിന്റെ വികസനം 
തടയാൻ നീക്കം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


തിരുവനന്തപുരം
രാജ്യത്തിന്‌ മാതൃകയായി വളരുന്ന കേരളത്തിന്റെ വികസനം തടസപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്ന്‌ കിസാൻസഭ അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ ഇ പി ജയരാജൻ. കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിലെ സുഹൃത്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ കടംവാങ്ങാനുള്ള അവകാശംപോലും നിഷേധിക്കുകയാണ്‌. കേരളത്തിൽ എന്ത്‌ വികസന പദ്ധതി കൊണ്ടുവന്നാലും അതിനെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യവും ഒന്നുതന്നെ. കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന തെറ്റായ പ്രചാരണളിൽ മാധ്യമങ്ങൾ പെട്ടുപോകരുത്. നാടിന്റെ വികസനത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരണത്തിനുകീഴിൽ ഇന്ത്യയുടെ സ്ഥിതി സ്‌ഫോടനാത്മകമായി മാറിയിരിക്കുന്നു. ജാതീയമായും വർഗീയമായും സംഘർഷങ്ങൾ വർധിക്കുന്നു. കോടതികളെപ്പോലും ഭയപ്പെടുത്തുന്നു. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽനിന്ന്‌ രാഷ്‌ട്രപതിയെ മാറ്റിനിർത്തിയത്‌ എന്തടിസ്ഥാനത്തിലാണ്‌. രാഷ്‌ട്രപതിയെ ഒഴിവാക്കിയത്‌ ഒരു പ്രത്യേക മനോഭാവത്തിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top