29 March Friday

കണ്ണൂരിലെ ചില മാധ്യമ പ്രവർത്തകർ പ്രതിഷേധക്കാരുടെ ഭാഗമായി; സാമാന്യമര്യാദ വേണം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

തിരുവനന്തപുരം > മാധ്യമ പ്രവർത്തനത്തിലും സാമാന്യ മര്യാദയും ധാർമികതയും പുലർത്താനാകണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. മാധ്യമ പ്രവർത്തകർ ജോലിക്കിടയിൽ രാഷ്‌ട്രീയകക്ഷിയുടെ പ്രവർത്തനത്തിന്റെ ഭാഗമാകരുത്‌. അവർക്ക്‌ പൊതുസമുഹം  മാന്യത  കൽപ്പിച്ചിട്ടുണ്ട്‌.

കണ്ണൂരിലെ ചില മാധ്യമ പ്രവർത്തകർ പ്രതിഷേധക്കാരുടെ ഭാഗമായി. ഇത്തരം വാശി പാടില്ല. ഒരു ഭാഗത്ത്‌ രാഷ്‌ട്രീയ ഇടപെടലിന്‌ വാശി കാട്ടുമ്പോൾ മറുഭാഗത്തും അതുതന്നെയുണ്ടാകാനുള്ള സാധ്യത കാണാതിരിക്കരുതെന്നും ഇ പി പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തിലെത്താൻ അക്രമികൾ വൻതുക കൊടുത്ത്‌ ടിക്കറ്റെടുത്തു. അകത്തുകടന്ന്‌‌ മുഖ്യമന്ത്രിയെ ആക്രമിക്കാൻ വട്ടംകൂട്ടി. ശ്രമം പാളിയതിനാൽ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ഇത്‌ തുറന്നുകാട്ടാൻ  മാധ്യമങ്ങൾ തയ്യാറാകണം. മാധ്യമ നടത്തിപ്പുകാർക്ക്‌ രാഷ്‌ട്രീയം ഉണ്ടാകാം. എന്നാൽ രാഷ്‌ട്രീയ വിരോധംവച്ച്‌ ഇത്തരം ഗൗരവമുള്ള കാര്യങ്ങളെ നിസ്സാരമായി കാണരുത്‌. അപലപിക്കേണ്ടതിനെ അപലപിക്കാൻ മാധ്യമങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ടെന്നും ഇ പി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top