10 December Sunday

കേരളപ്പിറവിക്ക് വിപുലമായ പരിപാടികൾ; മണ്ഡലങ്ങളിൽ ബഹുജനസദസുകൾ സംഘടിപ്പിക്കും: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

തിരുവനന്തപുരം > ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളപ്പിറവി ദിനം വിപുലമായി ആഘോഷിക്കുമെന്നും കേരളീയം പരിപാടിയില്‍ വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരിപാടി വിജയിപ്പിക്കാന്‍ ഇടതുമുന്നണിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. നവകേരളനിർമിതിയുടെ ഭാ​ഗമായി സർക്കാരിന്റെ വികസനനേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും 140 അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. എല്ലാ മണ്ഡലങ്ങളില്‍ ബഹുജന സദസ്സ് സംഘടിപ്പിക്കും.

നവംബർ 18 മുതൽ ഡിസംബര്‍ 24 വരെയാണ് പരിപാടി. മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന ബഹുജനസദസിൽ എല്ലാ ജനവിഭാഗങ്ങളെയും ഭാഗമാക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി ബൂത്ത്, ലോക്കൽ, മണ്ഡലം, ജില്ലാ അടിസ്ഥാനത്തിൽ സംഘാടക സമിതികൾ രൂപീകരിക്കും. മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top