15 July Tuesday

ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കണ്ണൂർ> മുസ്ലിംലിഗിന്റെ തുണയില്ലെങ്കിൽ  വടക്കേ ഇന്ത്യയിലേത്‌  കേരളത്തിൽ കോൺഗ്രസ്‌ ശൂന്യമാകുമെന്ന്‌  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ.  ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരളത്തിലെ ഒറ്റ നിയമസഭ മണ്ഡലത്തിലും കോൺഗ്രസ്‌ ജയിക്കില്ല. ലീഗാവട്ടെ ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌.  മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ഇപി.

എന്തും വിളിച്ചപറയുന്നവരുടെ കൂട്ടമായി  കോൺഗ്രസ്‌ നേതൃത്വം മാറി. കോൺഗ്രസിന്റെ നിലവാരമില്ലായ്‌മയാണ്‌ ഈ അഭിപ്രായ പ്രകടനങ്ങളിലൂടെ വെളിവാകുന്നത്‌.  അതിനാൽ കോൺഗ്രസ്‌ നേതാക്കളുടെ അപക്വമായ അഭിപ്രായങ്ങൾക്ക്‌ മറുപടിയില്ല.  കോൺഗ്രസ്‌ രാഷ്‌ട്രീയം ചർച്ചചെയ്‌താൽ അതിന്‌ പ്രതികരിക്കാമെന്നും ജയരാജൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top