29 March Friday

നായനാർ ദിനം സമുചിതമായി ആചരിക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ പതിനെട്ടാം ചരമവാർഷിക ദിനം 19ന്‌ സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു. കേരളത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ നേതാവാണ് ഇ കെ നായനാർ. നന്നേ ചെറുപ്പത്തിൽത്തന്നെ പൊതുപ്രവർത്തനരംഗത്തേക്ക്‌ കടന്നുവന്ന നായനാർ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ഭാഗമായി. ദുർബല ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പൊരുതി. ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾ ഉയർത്തിയുള്ള സമരപ്രക്ഷോഭങ്ങളെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയവുമായി യോജിപ്പിക്കാനും നായനാർക്കായി.

സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം,  മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, പത്രപ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. പാർടി പതാക ഉയർത്തിയും ഓഫീസ്‌ അലങ്കരിച്ചും അനുസ്മരണ യോഗം സംഘടിപ്പിച്ചും നായനാർ സ്മരണ പുതുക്കാൻ സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top