19 April Friday

കഥാകൃത്ത് ഇ ഹരികുമാര്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

തൃശൂര്‍ > മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍ അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 12.36ന് തൃശൂരില്‍വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു. കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ഇ ജാനകിഅമ്മയുടേയും മകനാണ് ഹരികുമാര്‍. 

'ദിനോസോറിന്റെ കുട്ടി' എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1943 ജൂലൈ 13ന് പൊന്നാനിയിലാണ് ഹരികുമാറിന്റെ ജനനം. പൊന്നാനി എ വി ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ കമ്പ്യൂട്ടര്‍ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top