26 April Friday

ഇ ബാലാനന്ദൻ ദിനം ആചരിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

തിരുവനന്തപുരം > സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദൻ ദിനം ബുധനാഴ്‌ച സമുചിതം ആചരിക്കാൻ സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
പാർടി ഓഫീസ്‌ അലങ്കരിക്കുകയും പതാക ഉയർത്തുകയും വേണം.

സ്വാതന്ത്ര്യ സമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ ഇ ബാലാനന്ദൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശ പോരാട്ടത്തിന്‌ നേതൃത്വം നൽകി. പാർലമെന്റേറിയൻ എന്ന നിലയിലും മികച്ച ഇടപെടൽ നടത്തി. കേന്ദ്ര ബിജെപി സർക്കാർ കർഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയാണ്‌. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു കർഷക സമരം. അതിൽ ബിജെപി സർക്കാരിന്‌ അടിയറവ്‌ പറയേണ്ടിവന്നു.

വിലക്കയറ്റവും തൊഴിലില്ലായ്‌മയും കർഷക ആത്മഹത്യകളും വർധിക്കുന്നു. ഈ സാഹചര്യത്തിൽ നടക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ശക്തമായ മറുപടി നൽകും. കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും മതമൗലികവാദികളും കൈകോർക്കുന്നു. ജനങ്ങളെ അണിനിരത്തി വികസനവിരുദ്ധരെ തോൽപ്പിക്കാനുള്ള ഉത്തരവാദിത്വംകൂടി പാർടി ഏറ്റെടുത്തിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top