തിരുവനന്തപുരം > പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരളത്തിന് ബാധ്യതയാകുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു. സതീശനും യുഡിഎഫും ഉന്നയിക്കുന്ന രാഷ്‌ട്രീയ ആരോപണങ്ങൾ ഓരോന്നായി പൊളിയുകയാണ്. എല്ലാ ആരോപണങ്ങളും പൊട്ടിയപ്പോൾ മന്ത്രിമാരെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. അവരുടെ കുടുംബത്തെ ആക്ഷേപിക്കുന്നു.
ഇതുവരെയുള്ള പ്രതിപക്ഷ നേതാക്കൾ അനുവർത്തിക്കാത്ത ഹീനമായ നീക്കങ്ങളാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടാകുന്നത്. കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളായ ചെന്നിത്തലയും കെ മുരളീധരനെപ്പോലുള്ളവരും സതീശനെ ഉപദേശിക്കണം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് കോൺഗ്രസിനുവേണ്ടിയല്ല. ജനങ്ങൾക്കുവേണ്ടിയല്ല. സർക്കാരിന് ഏതെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനല്ല. അദ്ദേഹം ആർഎസ്‌എസിന്റെ ഏജന്റായി മാറിയിരിക്കുകയാണ്. അവർക്കുവേണ്ടിയാണ് വി ഡി സതീശൻ ഇടപെടുന്നതെന്നും സനോജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..