24 April Wednesday

സ്ത്രീത്വത്തെ അപമാനിക്കല്‍: രമേശ്‌ ചെന്നിത്തലയുടെ ഓഫീസിലേക്ക്‌ ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020

ഹരിപ്പാട്> സ്‌ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തല മാപ്പ്‌  പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ  ചെന്നിത്തലയുടെ ഹരിപ്പാട്ടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.
ഡിവൈഎഫ്ഐ ഹരിപ്പാട്  ബ്ലോക്ക്‌ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ ഇഎംഎസ് ഭവനിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ ഹരിപ്പാട് ക്ഷേത്രക്കുളത്തിന്‌ സമീപം  പൊലീസ് തടഞ്ഞു.

തുടർന്ന്‌ നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം എം അനസലി ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബെന്നികുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ് സുരേഷ്‌കുമാർ, ബ്ലോക്ക് സെക്രട്ടറി ജി സിനുകുമാർ, അനസ് നസീം, സജു കെ ജോയി,
അഡ്വ. ആർ രാജേഷ്, രാജീവ് ശർമ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top