25 April Thursday

സേതു വീട്ടിലെത്തി; ഡിവൈഎഫ്ഐ ഒരുക്കിയ പാതയിലൂടെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡ്‌ നവീകരിക്കുന്നു

നെടുംകുന്നം > ഡിവൈഎഫ്ഐ പ്രവർത്തകർ നവീകരിച്ച വഴിയിലൂടെ സേതുമോഹൻ വീട്ടിലെത്തി. അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞ നെടുംകുന്നം തടത്തിൽ സേതുമോഹനെ(25) ആംബുലൻസിൽ വീട്ടിലെത്തിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ കഴിഞ്ഞദിവസം റോഡ്‌ നവീകരിക്കുകയായിരുന്നു.

തിരുവനന്തപുരം വിഎസ്എസ് സിയിൽ താൽകാലിക പരിശീലനം നടത്തുന്ന സേതുമോഹൻ താമസസ്ഥലത്തേക്ക് വരുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച മുചക്ര വാഹനത്തിന്‌ മുമ്പിൽ നായ ചാടിയതിനെ തുടർന്ന് വാഹനം മറിഞ്ഞ്‌ ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ ആംബുലൻസിൽ വീട്ടിലെത്തിക്കാനാണ് ഡിവൈഎഫ്ഐ നെടുംകുന്നം മേഖല കമ്മിറ്റി റോഡ് നവീകരിച്ചത്.

യുവാവ് താമസിക്കുന്നത് നെടുംകുന്നം പഞ്ചായത്ത് ആറാംവാർഡിലെ പഞ്ചായത്ത്‌ റോഡായ വട്ടക്കാവ് -ഇടയാടിപ്പറമ്പ് റോഡിന്റെ വശത്താണ്. ഈ റോഡ് കോൺക്രീറ്റ് ചെയ്യാത്തതിനാൽ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് കുണ്ടും കുഴിയും രൂപപ്പെട്ട്‌ കാൽനട പോലും ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ബന്ധുക്കൾ പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെ വിവരം അറിയിച്ചതോടെയാണ്‌ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top