18 April Thursday

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനം: പ്രതിനിധികളിൽ 227 പേര്‍ ജയിൽവാസം അനുഭവിച്ചവർ

സ്വന്തം ലേഖകൻUpdated: Sunday May 15, 2022

ദീഗോ മറഡോണ നഗർ(സാൾട്ട്‌ലേക്ക്‌)> ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുത്ത 461 പ്രതിനിധികളിൽ 227പേരും സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി അറസ്‌റ്റും ജയിൽവാസവും അനുഭവിച്ചവർ. ഏറ്റവും കൂടുതൽ ജയിൽവാസം അനുഭവിച്ചത്‌ കേരളത്തിലെ വി കെ നിഷാദ്‌–- 425 ദിവസം.

കേരളത്തിലെ സതീഷ്‌വർക്കി 126 തവണ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. ഒരു എംപിയും(എ എ റഹിം) കോർപറേഷൻ മേയറും(ആര്യ രാജേന്ദ്രൻ), മൂന്ന്‌ എംഎൽഎമാരും 19 പഞ്ചായത്ത്‌ അംഗങ്ങളും അഞ്ച്‌ തദ്ദേശ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു. 169 പേർ ബിരുദാനന്തര ബിരുദധാരികളും 136 പേർ ബിരുദധാരികളുമാണ്‌. 10 പേർക്ക്‌ പിഎച്ച്‌ഡിയും ആറ്‌പേർക്ക്‌ എംഫില്ലുമുണ്ട്‌. 151 പേർ ഒബിസി വിഭാഗക്കാര്‍. 63 പേർ എസ്‌സി വിഭാഗക്കാരും 23 പേർ എസ്‌ടി വിഭാഗക്കാരും. 

461 പ്രതിനിധികളില്‍123 പേർ കേരളത്തിൽനിന്നും 95 പേർ ബംഗാളിൽനിന്നുമാണ്. പ്രതിനിധികളിൽ 17 ശതമാനം വനിതകള്‍. പ്രതിനിധികളുടെ ശരാശരി പ്രായം 34. ഭൂരിഭാഗം പ്രതിനിധികളും തൊഴിലാളിവർഗ പശ്‌ചാത്തലമുള്ളവര്‍. 107 പേർ കർഷകത്തൊഴിലാളികൾ. ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ വി കെ സനോജാണ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top