28 March Thursday

രണ്ടേക്കര്‍ തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കോവിലകംകുണ്ടിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിൽ നിലമൊരുക്കുന്നു

മഞ്ചേരി > കോവിലകംകുണ്ടിലെ തരിശ്‌ പാടശേഖരം കൃഷിയോഗ്യമാക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർ. സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന മോണിങ്ഫാം പദ്ധതി ഭാഗമായാണ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ രണ്ടേക്കർ തരിശുഭൂമിയിൽ നെൽകൃഷിയിറക്കിയത്‌.
 
ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ ചൊവ്വാഴ്ച രാവിലെ കൃഷി ആരംഭിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം കൃഷിക്ക് തുടക്കമിട്ടു. ഫോക് ലോര്‍ അക്കാദമി അവാർഡ് ജേതാവ്‌ അതുൽ നറുകരയുടെ നേതൃത്വത്തിലായിരുന്നു ഞാറ്റുപാട്ട്.
 
ജില്ലാ സെക്രട്ടറി പി കെ മുബഷീർ, പ്രസിഡന്റ് ശ്യാമപ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം പി ജിജി, മോണിങ് ഫാം ജില്ലാ കോ ഓർഡിനേറ്റർ ഇല്ല്യാസ്, സി ആയിഷ, സംഘാടക സമിതി ചെയർമാൻ കെ സി ഉണ്ണികൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി വി അജിത്ത്കുമാർ, ലോക്കൽ സെക്രട്ടറി രാജൻ പരുത്തിപ്പറ്റ, ബ്ലോക്ക് സെക്രട്ടറി എം ജസീർ കുരിക്കൾ, പ്രസിഡന്റ് രതീഷ് പരിയാരത്ത്, എ പി റിഷാദ്, കെ ഫാരിസ്, എം റഹ്മാൻ, എ പി ഷമീർ, ദീപ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top