27 April Saturday

ഗേറ്റ് കീപ്പർമാരുടെ കരാർ നിയമനം; നാളെ സംസ്ഥാനത്തെ മുഴുവൻ റെയിൽവേ സ്‌റ്റേഷനുകളിലേക്കും ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

തിരുവനന്തപുരം > ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടിക്കൊണ്ട് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുവാനുള്ള തീരുമാനത്തിനെതിരെ വാഴാഴ്‌ച കേരളത്തിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലേക്കും ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തിരുവനന്തപുരത്തും, പ്രസിഡന്റ് വി വസീഫ് കോഴിക്കോടും ട്രഷറർ അരുൺ ബാബു പാലക്കാടും സമരത്തിൽ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, എം വിജിൻ, അഡ്വ  ആർ രാഹുൽ, ഡോ. ചിന്ത ജെറോം, ഗ്രീഷ്‌മ അജയ്‌ഘോഷ്, എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സമരത്തിൽ പങ്കുചേരും. സ്വകാര്യവത്കരണത്തിനു വേണ്ടി റയിൽവേയിലെ സ്ഥിരം തൊഴിൽ കരാർവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top