05 December Tuesday

കെ എം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

തിരുവനന്തപുരം> ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയിട്ടുള്ള  പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണ്ണത വെളിവാക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

സ്ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാൻ കഴിയാത്ത  മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ എം ഷാജി. പുരോഗമന രാഷ്ട്രീയത്തിന് എതിരായും, വർ​ഗീയമായും മാത്രം സംസാരിക്കുന്ന
കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിർത്തുവാൻ മുസ്ലിം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരണമെന്നുംഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top