27 April Saturday

തലശേരി ഇരട്ടക്കൊലപാതകം: ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കും - ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

തിരുവനന്തപുരം> ലഹരി മാഫിയയെ ചോദ്യം ചെയ്ത രണ്ട് സിപിഐ എം പ്രവർത്തകരായ ഷമീർ, ഖാലിദ്‌ എന്നിവരെ കുത്തിക്കൊന്നതിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രതിഷേധിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റം നടക്കുമ്പോൾ മാഫിയകൾക്കെതിരെ നിലപാടെടുക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്‌. അതിൽ ഏറ്റവും അവസാനത്തേതാണ് തലശേരിയിലുണ്ടായ ഇരട്ടക്കൊലപാതകം. അക്രമത്തെയും സാമൂഹ്യവിരുദ്ധ ശക്തികളെയും തോൽപ്പിച്ച്‌ സമൂഹത്തെ  ലഹരിക്കെണിയിൽനിന്ന് രക്ഷപ്പെടുത്താനുള്ള പോരാട്ടം ഡിവൈഎഫ്‌ഐ തുടരും.

ജനകീയ കവചം ക്യാമ്പയിൻ കൂടുതൽ വിപുലമാക്കും.  ലഹരി മാഫിയക്കെതിരായുള്ള പോരാട്ടത്തിൽ  കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും വേർപാടിൽ ഡിവൈഎഫ്‌ഐ  അനുശോചിച്ചു. ലഹരി മാഫിയക്കെതിരായുള്ള തുടർ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top