26 April Friday

മുൻ ഡിജിപിയെ തിരുത്തിയ പ്ലസ് ടു വിദ്യാര്‍ഥിക്ക്‌ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


ചാത്തന്നൂർ
മുൻ ഡിജിപിയുടെ പ്രസംഗത്തിലെ പിശക്‌ തിരുത്തിയ പ്ലസ്‌ ടു വിദ്യാർഥിക്ക്‌ ഡിവൈഎഫ്‌ഐയുടെ അഭിനന്ദനം. കൊല്ലം കാരംകോട്ടെ വിമല സെൻട്രൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി അഭിരാം അരുണിനെ  ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം പരവൂരിലെ വസതിയിലെത്തി അഭിന്ദനമറിയിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രസം​ഗത്തിലെ പരാമർശമാണ്‌ അരുണും സുഹൃത്തും ചേർന്ന്‌  വസ്തുതാവിരുദ്ധമാണെന്നു തെളിയിച്ചത്.

അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ കിഴക്കുദിശയിലേക്ക് നോക്കിയിരുന്നു പഠിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് ലഭിച്ചെന്നായിരുന്നു അലക്സാണ്ടർ ജേക്കബ്ബിന്റെ പ്രസംഗം.  

സമൂഹമാധ്യമത്തിൽ പ്രചരിച്ച പ്രസംഗം ശ്രദ്ധയിൽപ്പെട്ട അഭിരാം അരുണും സുഹൃത്തായ ഉസ്മാൻ അഹമ്മദും ചേർന്ന് യാഥാർഥ്യം തേടി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രവിഭാഗത്തിന്റെ ഇ–- മെയിൽ വിലാസത്തിൽ  കത്തയച്ചു. പരാമർശം വസ്‌തുതാവിരുദ്ധമാണെന്ന്‌ അടുത്ത ദിവസം തന്നെ ഹാർവാർഡിൽനിന്നു മറുപടി ലഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top