25 April Thursday

ദുല്‍ഖര്‍ സല്‍മാന് യുഎഇ ഗോള്‍ഡന്‍ വിസ

അനസ് യാസിന്‍Updated: Thursday Sep 16, 2021

മനാമ > ദുല്‍ഖര്‍ സല്‍മാന് യുഎഇ ഗോള്‍ഡന്‍ വിസ. അബുദബി സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പാണ് പത്തുവര്‍ഷം കാലാവധിയുള്ള വിസ സമ്മാനിച്ചത്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ വകുപ്പ് സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസാനി ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി സന്നിഹതനായി.

ഇന്യന്‍ സിനിമാ മേഖലയില്‍ ദുല്‍ഖര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അല്‍ ഹൊസാനി അഭിനന്ദിച്ചു. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ അബുദാബിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം മലയാള സിനിമാ വ്യവസായത്തിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്‌തു. സിനിമയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും പ്രാദേശികമായും അന്തര്‍ദേശീയമായും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അബുദബി സര്‍ക്കാര്‍ നടപടി തന്നെ അദ്ഭുതപ്പെടുത്തുന്നതായി ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര് താരങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ ഈയിടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു. ബുധനാഴ്ചയായിരുന്നു പൃഥ്വിരാജിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുെമ്പ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല് മീഡിയയില് പങ്കുവെച്ചത്.
വിവിധ മേഖലകളില് കഴിവ് തെളിയിക്കുന്ന പ്രതിഭകള്ക്ക് യുഎഇ ഭരണകൂടം നല്‍കുന്ന അംഗീകാരമാണ് ദീര്‍ഘകാല താമസം ഉറപ്പ് നല്‍കുന്ന ഗോള്‍ഡന്‍വിസ. നടിയും അവതാരികയുമായ നൈല ഉഷയ്ക്കും അവതാരകന് മിഥുന് രമേശിനും കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത് എന്നിവര്‍ നേരെത്ത ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top