18 December Thursday
പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് നിര്‍ദേശം

പുറംകടലിലെ ലഹരിവേട്ട; പ്രതിയെ അറസ്റ്റ് ചെയ്‌തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണോ എന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

കൊച്ചി > പുറം കടലിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്‌തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണോ എന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവിലെ 11 ന് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹാജരാകണമെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top